Newsperseconds.com

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ; പൈപ്പിൽ കുടുങ്ങിയ ഓ​ഗർ യന്ത്രത്തിന്റെ ബ്ലേഡ് മുറിച്ചുമാറ്റാൻ നീക്കം

Untitled Design (24)

ഉത്തരാഖണ്ഡിൽ തുരംഗത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ് പൈപ്പിൽ കുടുങ്ങിയ അമേരിക്കൻ നിർമ്മിത ഓ​ഗർ യന്ത്രത്തിന്റെ മുറിച്ചു മാറ്റിയശേഷമേ രക്ഷാപ്രവർത്തനം പുനരാരംഭിക്കാൻ കഴിയു. യന്ത്രം ഒഴിവാക്കി രക്ഷാപ്രവർത്തകർ നേരിട്ട് തടസ്സം ഒഴിവാക്കുന്നതിനുള്ള രീതികളാണ് ഇപ്പോൾ ആലോചിക്കുന്നത്. മലമുകളിൽ നിന്നും വെർട്ടിക്കലായി തുരക്കുന്ന സാധ്യതകളും പരിഗണിക്കുന്നുണ്ട്.

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായത് അമേരിക്കൻ നിർമ്മിത ഓ​ഗർർ മിഷൻ ഉപയോഗിച്ചുള്ള ഡ്രില്ലിംഗ് നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇനി തുര ക്കാനുള്ള ഭാഗങ്ങൾ ലോഹ പാളികളും  കമ്പികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓ​ഗർ യന്ത്രത്തിന്റെ ബ്ലേഡും ലോഹപാളികളിൽ തട്ടി രക്ഷാപ്രവർത്തനം നിലച്ചു. പൈപ്പിൽ കുടുങ്ങിയ ആകറി യന്ത്രത്തിന്റെ ബ്ലേഡുകൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ തുടരുന്നത്. ഇതിനു പിന്നാലെ ഇപ്പോൾ സ്ഥാപിച്ച പൈപ്പിൻ ഉള്ളിലേക്ക് കയറി രക്ഷാപ്രവർത്തകർ നേരിട്ട് തുറക്കുന്നതിനെ കുറിച്ചും ആലോചനയിലുണ്ട്. കഠിനമായ തടസ്സങ്ങൾ പൂർണമായും മാറ്റിയശേഷം ആയിരിക്കും വീണ്ടും ആഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിംഗ് പുനരാരംഭിക്കുന്നത്. മലമുകളിൽ നിന്ന് വെർട്ടിക്കൽ ആയി 90 മീറ്റർ തുറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ആദ്യ നാളുകളിൽ ആലോചിച്ച ഉപേക്ഷിച്ചതാണ് ഈ പദ്ധതി. ഇതിനുവേണ്ടി റോഡ് നിർമ്മിച്ചിരുന്നു. തൊഴിലാളികളെ എപ്പോൾ പുറത്തെത്തിക്കാൻ കഴിയുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. തുരങ്കത്തിനുള്ളിൽ കഴിയുന്ന 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. തൊഴിലാളികളുമായി നിരന്തരം ബാക്കി ടോക്ക് വഴി ആശയവിനിമയം നടത്തുന്നുണ്ട്.

Share this Article

Leave a Comment