Newsperseconds.com

ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി; 41 തൊഴിലാളികളും അല്‍പ്പ സമയത്തിനകം പുറത്തെത്തും

Capture

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ തകര്‍ന്ന സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും അല്‍പ്പ സമയത്തിനകം പുറത്തിറങ്ങും. 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യം ഇതു വരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ഉത്തരകാശിയില്‍ നടന്നത്. രക്ഷാപ്രവര്‍ത്തകര്‍ വളരെ അടുത്താണ്.

വെള്ളിയാഴ്ച വലിയ ആഗര്‍ യന്ത്രം കുടുങ്ങിയതിനെ തുടര്‍ന്നാണ് ബദല്‍ ഡ്രില്ലിങ് രീതി സ്വീകരിച്ചത്. ആവശ്യമായ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിന്റെ ഏകദേശം 40 ശതമാനം പൂര്‍ത്തിയായി. തൊഴിലാളികളെ പുറത്തെത്തിച്ചതിനു ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും.

Share this Article

Leave a Comment