ബെംഗളൂരു: സബ്സിഡി നിരക്കില്‍ ഭക്ഷണം നല്‍കുന്ന 188 അധിക ഇന്ദിരാ കാന്റീനുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ പ്രധാന പരിപാടിയാണ് ഇന്ദിരാ കാന്റീനുകള്‍, നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ആരംഭിച്ച പദ്ധതി. കാന്റീനുകളില്‍ പ്രഭാതഭക്ഷണം 5 രൂപയ്ക്കും ഉച്ചഭക്ഷണം/അത്താഴം 10 രൂപയ്ക്കും ലഭിക്കും.
നേരത്തെ, ഞങ്ങള്‍ ബെംഗളൂരുവില്‍ 197 (ഇന്ദിരാ കാന്റീനുകള്‍) ആരംഭിച്ചിരുന്നു. ഇത്തവണ ബെംഗളൂരുവിലെ 225 വാര്‍ഡുകളിലാണ് ഇവ ആരംഭിക്കുന്നത്. ഇതിന് പുറമെ ആവശ്യമുള്ളിടത്ത് കാന്റീനുകള്‍ ആരംഭിക്കും,” സിദ്ധരാമയ്യ പറഞ്ഞു.
സ്ഥലപരിമിതിയുള്ളിടത്ത് മൊബൈല്‍ കാന്റീനുകള്‍ സ്ഥാപിക്കുമെന്നും സാധ്യമാകുന്നിടത്ത് സ്ഥിരം കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു