Newsperseconds.com

മധ്യപ്രദേശിൽ ലീഡ് ഉയർത്തി ബിജെപി; ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് തോരോട്ടം

Untitled Design (13)

മധ്യപ്രദേശിൽ ലീഡ് ഉയർത്തി ബിജെപി. പോസ്റ്റൽ ബാലറ്റുകൾക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നില മാറി മറിയുന്നു. എന്നാൽ, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ തന്നെയാണ്. രാജസ്ഥാനിൽ ലീഡ് നില മാറിമറിയുകയാണ്.

മധ്യപ്രദേശിൽ ബിജെപി 77, കോൺഗ്രസ് 68 , തെലങ്കാനയിൽ കോൺഗ്രസ് 113 ബിആർഎസ് 33, രാജസ്ഥാനിൽ കോൺഗ്രസ് 90, ബിജെപി 82, ഛത്തീസ്ഗഡ് കോൺഗ്രസ് 45, ബിജെപി 32 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് സ്വാധീനമാണ് പ്രതിഭലിക്കുന്നത്. എന്നാൽ, ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.

കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് മൂന്ന് കാരണങ്ങൾ നിരത്തിയാണ് ഗെഹ്ലോട്ട് വാദിക്കുന്നത്.

Share this Article

Leave a Comment