പോസ്റ്റല്‍ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ. 3 കോടി 17 ലക്ഷം വോട്ടർമാർമാരുള്ള തെലങ്കാനയിൽ, എക്സിറ്റ് പോളുകളിലും കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചത്. ഭരണകക്ഷിയായ ബി.ആർ.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പ്രഭാവവുമാണ് ബി .ആർ എസിന്റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ പ്രചാരണ പരിപാടികളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
എ.ഐ.സി.സി നിരീക്ഷകരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു. ഡി.കെ ശിവകുമാർ, കെ.മുരളീധരൻ, ദീപ ദാസ് മുൻഷി, അജോയ് കുമാർ. കെ ജെ ജോർജ്ജ് എന്നിവരെയാണ് നിരീക്ഷകരായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചത്. വിജയം ഉറപ്പിക്കുന്ന എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താനും രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു.