ഡല്‍ഹി: ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കാനും വില പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഉള്ളിയുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചു. ഉള്ളിയുടെ കയറ്റുമതി നയം 2024 മാര്‍ച്ച് 31 വരെ നിരോധിക്കപ്പെട്ടതായി ഭേദഗതി ചെയ്തിരിക്കുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് വിജ്ഞാപനത്തില്‍ പറഞ്ഞു.
എങ്കിലും, മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി നല്‍കുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറയുന്നു. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് ചില്ലറ വിപണിയില്‍ നിലവില്‍ സവാളയുടെ വ്യാപാരം നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയില്‍ 2023 ഡിസംബര്‍ 31 വരെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി.