Newsperseconds.com

മുതിര്‍ന്ന കന്നഡ നടി ലീലാവതി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Capture

ബെംഗളൂരു: ഇന്നലെ അന്തരിച്ച മുതിര്‍ന്ന കന്നഡ നടി ലീലാവതിക്ക് ശനിയാഴ്ച നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. സോളദേവനഹള്ളിയിലുള്ള ഫാം ഹൗസില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് നടന്‍ കൂടിയായ ലീലാവതിയുടെ മകന്‍ വിനോദ് രാജ് പറഞ്ഞു. 86കാരിയായ നടിയുടെ മൃതദേഹം നെലമംഗലയിലെ അംബേദ്കര്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 600-ലധികം സിനിമകളില്‍ ലീലാവതി അഭിനയിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെയായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തെ നിറസാന്നിധ്യമായിരുന്നു ലീലാവതി. സൂപ്പര്‍സ്റ്റാര്‍ ഡോ.രാജ്കുമാറിനോടൊപ്പം നിരവധി ചിത്രങ്ങളില്‍ ലീലാവതി നായികയായി അഭിനയിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെയും തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നടിയുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

Share this Article

Leave a Comment