Newsperseconds.com

ലോക്സഭയില്‍ നിന്ന് പുറത്താക്കല്‍; മഹുവ മൊയ്ത്രയുടെ ഹര്‍ജി സിജെഐ പരിഗണിക്കും; സുപ്രീം കോടതി

Capture

ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അടിയന്തര ലിസ്റ്റിംഗിനായി മൊയ്ത്രയുടെ ഹര്‍ജി പരാമര്‍ശിച്ചു. ബെഞ്ചിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡാണ് നേതൃത്വം നല്‍കുന്നത്.

അതേ സമയം, ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കും. വെള്ളിയാഴ്ചയാണ് ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പുറത്താക്കിയത്. തന്നെ പുറത്താക്കിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച മൊയ്ത്ര, ഈ നടപടിയെ ഒരു ‘കംഗാരു കോടതി’ എന്നാണ് വിശേഷിപ്പിച്ചത്.

Share this Article

Leave a Comment