Newsperseconds.com

ആറു വയസ്സുകാരിയേയും സഹോദരനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബെംഗളുരു റെയില്‍വേ സ്റ്റേഷനില്‍ ബിഹാര്‍ ദമ്പതികള്‍ അറസ്റ്റില്‍

Capture

ബെംഗളൂരു: സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിഹാറില്‍ നിന്നുള്ള ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആറുവയസ്സുള്ള പെണ്‍കുട്ടിയെയും അവളുടെ എട്ട് മാസം പ്രായമുള്ള സഹോദരനെയുമാണ് ദമ്പതികള്‍ തട്ടിക്കൊണ്ടു പോയത്.

യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ദമ്പതികളെ പോലീസ് പിടികൂടിയത്. രണ്ട് കുട്ടികളുമായി സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് പ്രമീളാ ദേവിയും ഭര്‍ത്താവ് ബലറാമും പിടിയിലായത്. ചൊവ്വാഴ്ച കൊടിഗെഹള്ളിയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ ശേഷം ദമ്പതികള്‍ ബീഹാറിലെ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. തട്ടിക്കൊണ്ടുപോകല്‍ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Share this Article

Leave a Comment