Newsperseconds.com

നാവിക സേനാംഗങ്ങളുടെ വധശിക്ഷയിലെ ഇളവ്; തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം

Capture

ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ വധശിക്ഷ ഖത്തര്‍ കോടതി ഇളവ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒക്ടോബറില്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

വധശിക്ഷയ്ക്കെതിരെ കഴിഞ്ഞ മാസം ഇന്ത്യ ഖത്തറിലെ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു. വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ നിയമസംഘവുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ചാരവൃത്തി ആരോപിച്ച് ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ തിരുവനന്തപുരം സ്വദേശി രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Share this Article

Leave a Comment