ന്യൂഡല്‍ഹി: ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സോണിയാ ഗാന്ധിയെയും ഖാര്‍ഗെയെയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെയും എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വ്യക്തിപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. തീരുമാനം സോണിയ ഗാന്ധി നേരിട്ടെടുത്തതാണ്.
അതേസമയം, പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സമ്മര്‍ദ്ദത്തിലാണ് നേതാക്കള്‍. കോണ്‍ഗ്രസില്‍ നിന്നും ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്മോഹന് സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്.