ഭഗവദ് ഗീതയിലെ ഒരു ശ്ലോകത്തിന്റെ തെറ്റായ വിവര്‍ത്തനത്തില്‍ മാപ്പു പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ക്ഷത്രിയരെയും ബ്രാഹ്മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന പരാമര്‍ശം വിവാദമായത്. സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ശര്‍മയുടെ വിവാദ പരാമര്‍ശം.
പിന്നീട് ഹിമന്ത പോസ്റ്റ് പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തു.
അബദ്ധം കണ്ടയുടനെ ഞാന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. മഹാപുരുഷ് ശ്രീമന്ത ശങ്കര്‍ദേവയുടെ നേതൃത്വത്തിലുള്ള നവീകരണ പ്രസ്ഥാനത്തിന് നന്ദി, അസം സംസ്ഥാനം ജാതിരഹിത സമൂഹത്തിന്റെ തികഞ്ഞ ചിത്രം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം എക്സില്‍ എഴുതി.