തിരുവനന്തപുരം: പുതുവര്‍ഷം വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. സന്തോഷത്തിന്റെയും പ്രതീക്ഷകളുടേയും ഒരു പുതുവത്സരം കൂടി എത്തിയിരിക്കുകയാണ്. പോയ വര്‍ഷത്തെ പ്രതിസന്ധികളും വിഷമങ്ങളും മറന്ന് ന്യൂയര്‍ കൊണ്ടാടുമ്പോള്‍ ആഘോഷങ്ങള്‍ അതിരു വിടാതിരിക്കാന്‍ നിര്‍ദേശവുമായി പൊലീസും എക്സൈസും രംഗത്തുണ്ട്.
കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്ക്വയര്‍, എറണാകുളം മറൈന്‍ ഡ്രൈവ്, ഫോര്‍ട്ട് കൊച്ചി, തിരുവനന്തപുരം മാനവീയം വീഥി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം. ഡിജെ പാര്‍ട്ടികള്‍ക്കും പലയിടങ്ങളിലും വിലക്കുണ്ട്.
അതേ സമയം, രാത്രി 12 മണിയോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിനാണ് നിര്‍ദേശം. കുസാറ്റ് ദുരന്തം കണക്കിലെടുത്ത് കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിച്ചുള്ളത്. തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്നത് പ്രധാനമായും ശംഖുമുഖം, കോവളം, വര്‍ക്കല ബീച്ചുകള്‍ കേന്ദ്രികരിച്ചാണ്.ഇവിടങ്ങളിലെ ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ എന്നിവക്ക് പുറമെ മാളുകള്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും.