Newsperseconds.com

സുരക്ഷാ ആശങ്കകള്‍; അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം

Capture

ന്യൂഡല്‍ഹി: സുരക്ഷാ ആശങ്കകളും മറ്റ് സുപ്രധാന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേത്യത്വത്തില്‍ ജമ്മുകാശ്മീരില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം
ചേര്‍ന്നു.

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍, ഡയറക്ടര്‍ ഐബി തപന്‍ ദേക്ക, സംസ്ഥാനത്തെ സുരക്ഷാ ഏജന്‍സികളുടെ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രി സുരക്ഷാ അവലോകന യോഗം കൂടിയത്.

 

Share this Article

Leave a Comment