Newsperseconds.com

ബെംഗളൂരുവില്‍ 1558 ജോഡി നൈക്ക് ഷൂ മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Capture

ബെംഗളൂരു: കോടിക്കണക്കിനു രൂപയുടെ നൈക്ക് ബ്രാന്‍ഡിന്റെ ഷൂകള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ ബെംഗളൂരു റൂറല്‍ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. 1.10 കോടി രൂപ വിലമതിക്കുന്ന 1,558 ജോഡി നൈക്ക് ഷൂകളാണ് മോഷണം പോയത്. അസം സ്വദേശികളായ ഷുബന്‍ പാഷ (30), മന്‍സാര്‍ അലി (26), ഷാഹിദുല്‍ റഹ്മാന്‍ (26) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. സൂത്രധാരന്‍ സാലിഹ് അഹമ്മദ് ലസ്‌കര്‍ ഇപ്പോള്‍ ഒളിവിലാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് ഡ്രൈവറായി ജോലി ചെയ്യുന്ന ലസ്‌കറിനെ അത്തിബെലെയിലെ ഷോറൂമില്‍ നിന്ന് സൗഖ്യ റോഡിലെ മൈന്ത്രയുടെ വെയര്‍ഹൗസിലേക്ക് നൈക്ക് ഷൂസ് കൊണ്ടുപോകാന്‍ ഏല്‍പ്പിച്ചപ്പോഴാണ് സംഭവം. വെയര്‍ഹൗസിലേക്ക് പോകും വഴി ഷൂകള്‍ ലസ്‌കര്‍ കടത്തുകയായിരുന്നു.

Share this Article

Leave a Comment