Newsperseconds.com

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി

Capture

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഇസ്രായേല്‍ എംബസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വീപ് സന്ദര്‍ശനത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെച്ചൊല്ലി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ഇസ്രായേല്‍ എംബസി രംഗത്തെത്തിയത്.

ഡസലാനേഷന്‍ പരിപാടി ആരംഭിക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലായിരുന്നു. ഇസ്രായേല്‍ നാളെ ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാണ്. ലക്ഷദ്വീപുകളുടെ അതിമനോഹരവും ഗംഭീര്യവുമായ വെള്ളത്തിനടിയിലെ സൗന്ദര്യം ഇനിയും കാണാത്തവര്‍ക്കായി ഇതാ ഈ ദ്വീപിന്റെ ആകര്‍ഷകമായ കുറച്ച് ചിത്രങ്ങളെന്നാണ് ഇസ്രായേല്‍ എംബസി എക്സില്‍ എഴുതിയത്.

അതിനിടെ, ഇന്ത്യയിലെ മാലിദ്വീപ് പ്രതിനിധിയെ തിങ്കളാഴ്ച വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ച് മാലദ്വീപിലെ മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്നുള്ള എക്സില്‍ മോദിയുടെ പോസ്റ്റിനെ വിമര്‍ശിച്ചതിന് മാലിദ്വീപ് സര്‍ക്കാര്‍ അവരുടെ മൂന്ന് ഉപമന്ത്രിമാരെ ഞായറാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share this Article

Leave a Comment