പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കാര്യങ്ങളും വ്യക്തിപരമായി എടുക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധികാരത്തില്‍ വന്നതിന് ശേഷം എല്ലാം വ്യക്തിപരമായി എടുക്കുകയാണ്. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യ-മാലിദ്വീപ് തര്‍ക്കത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
പ്രതികരണവുമായെത്തിയത്.
അതേ സമയം, പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ അപലപിച്ച് ശരദ് പവാര്‍ മോദിയെ പിന്തുണച്ച് രംഗത്തെത്തി. പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിക്കണമെന്നും അത്തരം അഭിപ്രായങ്ങള്‍ അംഗീകരിക്കില്ലെന്നും എന്‍സിപി നേതാവ് പറഞ്ഞു.
ലക്ഷദ്വീപ് ദ്വീപുകളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സില്‍ പ്രധാനമന്ത്രി ഫോട്ടോകള്‍ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മാലിദ്വീപ് മന്ത്രിമാരായ മല്‍ഷ ഷെരീഫ്, മറിയം ഷിയൂന, അബ്ദുള്ള മഹ്‌സൂം മജീദ് എന്നിവരുള്‍പ്പെടെയുള്ളവരാണ് പരാമര്‍ശവുമായി രംഗത്തെത്തിയത്.