Newsperseconds.com

വീടിനുള്ളില്‍ കല്‍ക്കരി അടുപ്പ് കത്തിച്ചു വെച്ചു; യുപിയില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ഉറക്കത്തില്‍ ശ്വാസം മുട്ടി മരിച്ചു

Capture

ഉത്തര്‍പ്രദേശ്: അംരോഹ ജില്ലയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. അവശനിലയിലായ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ വീടിനുള്ളില്‍ കല്‍ക്കരി അടുപ്പ് കത്തിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ പോയ കുടുംബത്തിലെ ഏഴ് പേര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വാതില്‍ തുറക്കാതിരുന്നപ്പോള്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നി. പിന്നീട് അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് വീട്ടിലേക്ക് ബലമായി കയറുകയായിരുന്നു.

റഹീസുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. അദ്ദേഹത്തിന്റെ മൂന്ന് മക്കളും ബന്ധുക്കളുടെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇയാളുടെ ഭാര്യയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിംഗും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വന്‍ പോലീസ് സേന സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this Article

Leave a Comment