പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ മത്സരിച്ചാൽ നേരിടാൻ തയാറെന്ന് ടി എൻ പ്രതാപൻ എം പി. തൃശൂരിൽ നരേന്ദ്രമോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും എംപി പറഞ്ഞു. സുരേഷ് ഗോപി എത്ര കിരീടം സമർപ്പിച്ചാലും മണിപ്പൂർ പരാമർശത്തിന് പകരമാവില്ലെന്നും ടി എൻ പ്രതാപൻ എം പി പറഞ്ഞു.
മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സുരേഷ് ഗോപി സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ലെന്നും തൃശൂരിൽ ബിജെപി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയെന്നുമാണ് ആരോപണം. ബിജെപിയുടെ രാഷ്ട്രീയ നാടകം തൃശൂരുകാർ തിരിച്ചറിയുമെന്നും പ്രതാപൻ പറഞ്ഞു.
മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണ്ണ കിരീടം സമർപ്പിച്ചത്.നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുക്കും.