ആലപ്പുഴ കായംകുളത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ആലപ്പുഴ പത്തിയൂര്‍ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. സല്മാന് (15), തുഷാര്‍(15) എന്നിവരാണ് മരിച്ചത്.
ട്യൂഷന് കഴിഞ്ഞ് മടങ്ങവേഴാണ് സംഭവം. സല്‍മാനും തുഷാറും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആഴ്ന്ന് പോവുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് സല്‍മാനും തുഷാറും.