Newsperseconds.com

ആദികേശവ പെരുമാള്‍ ക്ഷേത്രത്തിൽ ശുചീകരണം നടത്തി ബിജെപി നേതാവ് ഖുശ്ബു സുന്ദർ; ശുചീകരണ പ്രവർത്തനം ക്ഷേത്രങ്ങളിൽ മാത്രമോ എന്ന് വിമർശനം

Untitled Design (17)

പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ തുടർന്ന് രാജ്യത്തെ ബിജെപി പ്രവർത്തകരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.എന്നാൽ ക്ഷേത്രങ്ങളിൽ മാത്രം നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ ഇന്ന് ആദികേശവ പെരുമാള്‍ ക്ഷേത്രത്തിൽ ശുചീകരണം നടത്തിയിരുന്നു. കേരളത്തിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇത്തരത്തിൽ ശുചീകരണം ക്ഷേത്രങ്ങളിൽ നടത്തിയിരുന്നു. എന്നാൽ, ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. ശുചിത്വം കാത്തു സൂക്ഷിക്കുന്ന ക്ഷേത്രങ്ങൾ എന്തിനാണ് ഇവർ പിന്നെയും ശുചീകരിക്കുന്നത് എന്നടക്കമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

മാത്രമല്ല, ഇന്ത്യയുടെ ചേരി പ്രദേശങ്ങളും ആശുപത്രികളും ശുചിയാക്കാതെ നേതാക്കൾ വൃത്തിയുള്ള ഇടങ്ങൾ വീണ്ടും വൃത്തിയാക്കുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഉഴമലയ്ക്കൽ ലക്ഷ്മി മംഗലം ഭഗവതി ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കാണ് കേന്ദരമന്ത്രി വി മുരളീധരൻ മന്ത്രി നേതൃത്വം നൽകിയത്. എറണാകുളത്തപ്പൻ ക്ഷേത്ര പരിസരത്താണ് കെ സുരേന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

Share this Article

Leave a Comment