യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഈ മാസം 25 മുതല്‍ തുടക്കമാകും. ആദ്യദിനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടാണ് കൂടിക്കാഴ്ച. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 29 ന് മുസ്ലീം ലീഗ്, 30 ന് ആര്‍എസ് പി, കേരള കോണ്‍ഗ്രസ് ജേക്കബ്, 31 ന് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ജെഎസ്എസ്, ഫെബ്രുവരി ഒന്നിന് സിഎംപി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ സഭാനടപടികള്‍ പൂർത്തിയായതിന് ശേഷം നിശ്ചയിച്ച ദിവസങ്ങളില്‍ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ കന്റോമെന്റ് ഹൗസില്‍ നടക്കും.