ബെംഗളൂരു: ബെംഗളൂരുവില്‍ 29-ാം നിലയിലെ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.പുലര്‍ച്ചെ അഞ്ച് മണിയോടെ അപാര്‍ട്‌മെന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡ് എന്തോ ശബ്ദം കേട്ട് ഇടനാഴിയിലേക്ക് ഓടിയെത്തിയപ്പോള്‍ മുറിവുകളോടെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാതാപിതാക്കളുടെ ഏക കുട്ടിയാണ്. 12 വയസ്സുള്ള പെണ്‍കുട്ടി വിഷാദത്തിലായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ അമ്മ പുലര്‍ച്ചെ 4.30 ഓടെ മുറിക്ക് പുറത്ത് കുട്ടിയെ കണ്ടിരുന്നു. എന്തുകൊണ്ടാണ് ഇത്ര നേരത്തെ എഴുന്നേറ്റതെന്ന് ചോദിച്ചപ്പോള്‍ അവ്യക്തമായ മറുപടി നല്‍കി അവള്‍ അവളുടെ മുറിയിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.