Newsperseconds.com

എസ്എഫ്‌ഐയ്ക്കെതിരെയുള്ള കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍

Untitled Design (66)

എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി ഗവര്‍ണര്‍. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവര്‍ണറുടെ പഴ്‌സനല്‍ സ്റ്റാഫ് നഷ്ടപരിഹാരമായി നല്‍കിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവര്‍ണര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറില്‍നിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവര്‍ണര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്യണമെന്ന ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം. ഒടുവില്‍ എഫ്‌ഐആര്‍ കണ്ടതിനു ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ കൊല്ലം നിലമേൽവെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ചതിൽ ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്‌ക്ക് മുന്നിൽ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പോകുമ്പോൾ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തില്ലെന്നും ഗവർണർ പൊലീസുകാരോട് ചോദിച്ചു. ശേഷം പ്രതിഷേധക്കാർക്കെതിരെ എഫ്ഐഎർ രജിസ്റ്റർ ചെയ്ത്, പകർപ്പ് കെെയ്യിൽ കിട്ടിയ ശേഷമാണ് ​ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

Share this Article

Leave a Comment