Newsperseconds.com

8 മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍കോടതി വധശിക്ഷ വിധിച്ചു

contempt-of-court-explained

ദോഹ; ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ വിധിയില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തുകയും നിയമപരമായ എല്ലാ വഴികളും ആരായുകയാണെന്ന് അറിയിച്ചു. അല്‍ ദഹ്റ കമ്പനിയിലെ 8 ഇന്ത്യന്‍ നാവിക ജീവനക്കാര്‍ ആണ് ഖത്തര്‍ വധി ശിക്ഷ വിധിച്ചിരിക്കുന്നത്.

വധശിക്ഷയുടെ വിധിയില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി, വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. ഞങ്ങള്‍ കുടുംബാംഗങ്ങളുമായും ലീഗല്‍ ടീമുമായും സംസാരിക്കുന്നുണ്ട്. നിയമപരമായ എല്ലാ ഓപ്ഷനുകളും ഞങ്ങള്‍ പര്യവേക്ഷണം ചെയ്യുകയാണ്. ഞങ്ങള്‍ ഈ കേസിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസിന്റെ വിശദവിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിചാരണയെല്ലാം രഹസ്യമായാണ് നടന്നത്. ഇതിന്റെ നിയമ വശങ്ങള്‍ എല്ലാം പഠിച്ചു ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഖത്തര്‍ രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുക്കുമ്പോള്‍ സൈനിക വിദഗ്ധര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

Share this Article

Leave a Comment