നടന് രാജേഷ് മാധവന് വിവാഹിതനാകുന്നു. സോഷ്യല്‍മീഡിയയില്‍ ചിത്രം പങ്കുവെച്ചാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ദീപ്തി കാരാട്ട് ആണ് വധു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. പ്രണയവിവാഹമാണ് ഇരുവരുടേയും. താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
നേരത്തെ ദീപ്തിക്കൊപ്പമുള്ള ചിത്രം രാജേഷ് മാധവന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കാസര്‍ഗോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് മാധവന്. പെണ്ണും പൊറാട്ടും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. സന്തോഷ് ടി കുരുവിളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.