രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ടയില്‍ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി തന്റെ മുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. നൂര്‍ മുഹമ്മദ് (27) ആണ് ആത്മഹത്യ ചെയ്തത്. മുറിയില്‍ ആത്മഹത്യ കുറിപ്പൊന്നും പോലീസ് കണ്ടെടുത്തിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
ബുധനാഴ്ച ബെഡ് ഷീറ്റ് ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. വ്യാഴാഴ്ച വൈകുന്നേരം മുഹമ്മദിന്റെ മുറിക്ക് പുറത്ത് ഭക്ഷണം കൊണ്ടുവച്ച ടിഫിന്‍ ബോക്സ് തൊടാതെ വെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പിജി ഉടമയെ വിവരം അറിയിക്കുകയായിരുന്നു.