Newsperseconds.com

പന്നിയാംമലയില്‍ ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

Capture

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ പന്നിയാംമലയില്‍ ഇന്നലെ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. 10 വയസുള്ള ആണ്‍കടുവയാണ് ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ഇന്നലെ പുലര്‍ച്ചെയാണ് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ റബ്ബര്‍ ടാപ്പിങ്ങിനായി പോയ തൊഴിലാളി കണ്ടത്. മുന്‍ കാലുകളിലൊന്ന് കുരുങ്ങിയ നിലയില്‍ അലറുകയായിരുന്നു കടുവ. പിന്നീട് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു. കടുവയുടെ ഉളിപ്പല്ല് നഷ്ടപ്പെട്ടതിനാല്‍ ഉടനെ കാട്ടിലേക്ക് അയക്കില്ലെന്ന് വനംവകുപ്പ് ഇന്നലെ തീരുമാനിച്ചിരുന്നു.

Share this Article

Leave a Comment