Newsperseconds.com

‘ഉഡാന്‍’ ഫെയിം കവിതാ ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Capture

അമൃത്സര്‍: പ്രശസ്ത ദൂരദര്‍ശന്‍ സീരിയല്‍ ‘ഉഡാന്‍’ ന്റെ നായിക കവിത ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 67 വയസ്സായിരുന്നു. 1980-കളുടെ അവസാനത്തില്‍ ഇന്ത്യയിലെ സര്‍ഫ് ഡിറ്റര്‍ജന്റ് പരസ്യങ്ങളിലെ വീട്ടമ്മയായ ലളിതാ ജി എന്ന പേരില്‍ പ്രശസ്തയായ നടിയാണ് കവിത ചൗധരി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 8.30 ഓടെ അമൃത്സറിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.

1989 നും 1991 നും ഇടയില്‍ ദൂരദര്‍ശനില്‍ നടന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പുരോഗമന പരിപാടിയായ ‘ഉഡാന്‍’ എന്ന ചിത്രത്തിലെ ഐപിഎസ് ഓഫീസര്‍ കല്യാണി സിങ്ങിനെ അവതരിപ്പിച്ചതിലൂടെയാണ് ചൗധരി അറിയപ്പെടുന്നത്.

Share this Article

Leave a Comment