Newsperseconds.com

പതിനേഴുകാരി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവം; കരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റില്‍

Untitled 1

മലപ്പുറം: പതിനേഴുകാരി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റില്‍. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായിട്ടാണ് കുടുംബം പോലീസിന് പരാതി നല്‍കിയത്. പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതേ സമയം, കരാട്ടെ മാസറ്റര്‍ ആരോപണം നിഷേധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍ നിരവധി ആളുകളാണ് കരാട്ടെമാസറ്റര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ മകള്‍ സന ഫാത്തിമയെയാണ് (17) ചാലിയാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഴയില്‍ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടത്. സനയെ കരാട്ടെ പഠിപ്പിച്ചിരുന്ന അധ്യാപകനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. കരാട്ടെ പരിശീലകന്‍ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം പരിശീലനത്തിന്റെ ഭാഗമാണെന്നും കുട്ടികളുടെ നല്ലതിനു വേണ്ടിയാണെന്നും പരിശീലകന്‍ കുട്ടികളെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് കുട്ടിയെ അധ്യാപകന്‍ ശാരീരികമായി പീഡിപ്പിച്ചത്. തുടര്‍ന്ന് വീട്ടുകാരുടെ അന്വേഷണത്തിലാണ് മൂന്നു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കുടുംബം അറിഞ്ഞത്.

കരാട്ടെ പഠിക്കാന്‍ വരുന്ന മിക്ക പെണ്‍ക്കുട്ടികളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് ഇയാള്‍ പല ആഭാസങ്ങളും കാണിച്ചു കൂട്ടിയുട്ടുണ്ടെന്ന് സന മരിക്കുന്നതിനു മുമ്പ് പുറത്തു പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ നിലവില്‍ രണ്ട് പോക്സോ കേസുകളുണ്ട്. റിലാക്സേഷന്‍ എന്നു പറഞ്ഞു പെണ്‍കുട്ടികളുടെ ദേഹത്ത് കയറി ഇരിക്കുന്ന പല അഭ്യാസങ്ങളും ഇയാള്‍ കാണിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. എന്നാല്‍ സന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം വ്യക്തമാക്കി. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു സന ഫാത്തിമ.

Share this Article

Leave a Comment