പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനേക്കാളും തമിഴ് തെലുങ്ക് സിനിമയിലാണ് താരം തിളങ്ങുന്നത്. അനുപമ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടില്ലു സ്‌ക്വയറിന് നടി വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമാണ്. ട്രെയ്ലറില്‍ നടിയുടെ ഗ്ലാമറസ് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ നടി വാങ്ങുന്ന പ്രതിഫല റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 1 കോടിക്ക് മുകളിലാണ് ചിത്രത്തിനായി അനുപമ വാങ്ങിയത്. എന്നാല്‍ ടില്ലു സ്‌ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് ‘ടില്ലു സ്‌ക്വയര്‍’. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരിക്കും ‘ടില്ലു സ്‌ക്വയര്‍’ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.