Newsperseconds.com

പത്മജയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ കടുത്ത വിയോജിപ്പ്

Capture

ദില്ലി: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നയുടനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പ്. പത്മജയ്ക്ക് അണികളുടെ പിന്‍ബലമില്ലെന്നും സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനോടുള്ള നിലപാട് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നുമാണ് സൂചന.

അതേ സമയം, പത്മജയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതില്‍ ചില നേതാക്കള്‍ക്ക് നീരസമുണ്ട്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് പാര്‍ട്ടിയിലെടുത്തതെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഈ കാരണത്താലാണ് പത്മജ ബിജെപിയില്‍ ചേര്‍ന്ന ചടങ്ങില്‍ സുരേന്ദ്രന്‍ പങ്കെടുക്കാതിരുന്നത്. സുരേന്ദ്രനെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കാത്തതും ചര്‍ച്ചയാവുകയാണ്.

Share this Article

Leave a Comment