Newsperseconds.com

ഇഡി സമന്‍സ് കേസില്‍ ഡല്‍ഹി കോടതിയില്‍ നേരിട്ടെത്തി അരവിന്ദ് കെജ്രിവാള്‍

Capture

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരായി. നഗരത്തിലെ റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയിട്ടും ഹാജരാകാത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുമാണ് ജാമ്യവ്യവസ്ഥ.

കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെജ്രിവാള്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. അവസാന വിചാരണയില്‍ അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരായത്. ഡല്‍ഹി എക്സൈസ് നയ കേസില്‍ സമന്‍സ് അനുസരിക്കാത്തതിന് കെജ്രിവാളിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് പരാതികള്‍ സമര്‍പ്പിച്ചിരുന്നു.

ഇഡി എട്ടുതവണ കെജരിവാളിന് സമന്‍സ് അയച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മദ്യനയക്കേസില്‍ കെജരിവാളിനോട് ആദ്യമായി ചോദ്യം ചെയ്യലിനെത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സമന്‍സുകള്‍ നിയമവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സമന്‍സ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈകോടതിയില്‍ ഇഡി കെജരിവാളിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ ഹാജരായത്.

Share this Article

Leave a Comment