Newsperseconds.com

തിരുവനന്തപുരത്ത് നടന്‍ വിജയിയെ പൊതിഞ്ഞ് ആരാധകര്‍; നടന്റെ കാര്‍ തകര്‍ന്ന നിലയില്‍

Capture

പുതിയ ചിത്രമായ ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ നടന്‍ വിജയിന്റെ കാര്‍ ആരാധകര്‍ തകര്‍ത്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ കാണാന്‍ നിരവധി ആരാധകരാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില്ലുകള്‍ തകര്‍ക്കുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങള്‍ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാര്‍. വിമാനത്താവളം മുതല്‍ താരത്തെ നിരവധി ആരാധകര്‍ ആവേശത്തോടെ പിന്തുടര്‍ന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Share this Article

Leave a Comment