Newsperseconds.com

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Capture

ചെന്നൈ: തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ബാലാജിയുടെ സംസ്‌കാരം ഇന്ന് നടക്കും. 48 വയസ്സായിരുന്നു.

ഡാനിയല്‍ ബാലാജിയുടെ പെട്ടെന്നുള്ള മരണവാര്‍ത്ത ആരാധകരെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകന്‍ മോഹന്‍ രാജ തന്റെ എക്സ് ഹാന്‍ഡിലിലൂടെ ബാലാജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇങ്ങനെ എഴുതി, ”ഇങ്ങനെയൊരു ദുഃഖ വാര്‍ത്ത. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാന്‍ എനിക്ക് പ്രചോദനമായിരുന്നു അദ്ദേഹം. വളരെ നല്ല സുഹൃത്ത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു ഡാനിയല്‍ ബാലാജി. നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഡാനിയല്‍ ബാലാജി, മലയാളം, തെലുങ്ക്, കന്നട സിനിമകളിലും പ്രത്യേക സാനിധ്യമായിട്ടുണ്ട്. കമല്‍ ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ ‘മരുതനായകത്തി’ല്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകള്‍ നേടിയിട്ടുണ്ട്. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി ഡാനിയല്‍ ബാലാജി അഭിനയിച്ചത്. മമ്മൂട്ടിയുടെ ‘ഡാഡി കൂള്‍’ എന്ന സിനിമയിലും ബാലാജി വില്ലനായി വേഷമിട്ടിട്ടുണ്ട്.

Share this Article

Leave a Comment