സന്ദീപ് റെഡ്ഡി വംഗയുടെ 2017 ലെ അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതോടെ നടന്‍ വിജയ് ദേവരകൊണ്ടയുടെ ജീവിതം മാറി. തന്റെ പ്രകടനത്തിന് ഫിലിംഫെയറില്‍ മികച്ച നടനുള്ള അവാര്‍ഡ് അദ്ദേഹം നേടി, എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടന്‍ അവാര്‍ഡ് ലേലം ചെയ്ത കാര്യം ഈ അടുത്തൊരു ഇന്റര്‍വ്യൂവിലാണ് അദ്ദേഹം പങ്കുവെച്ചത്. എന്തുകൊണ്ടാണ് താന്‍ അവാര്‍ഡ് 25 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തതെന്നും അവാര്‍ഡുകളേക്കാള്‍ ഓര്‍മ്മകള്‍ ശേഖരിക്കുന്നതാണ് തനിക്ക് ഇഷ്‌മെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഒരിക്കലും ഫോട്ടോഗ്രാഫുകളോ അവാര്‍ഡുകളോ ശേഖരിക്കുന്ന തരത്തിലുള്ള ആളല്ലെന്ന് വിജയ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. പുരസ്‌കാരങ്ങളിലൊന്നും താല്‍പര്യമില്ലെന്നും ലഭിച്ച പുരസ്‌കാരങ്ങളില്‍ പലതും മറ്റുള്ളവര്‍ക്ക് കൊടുത്തതായും താരം പറഞ്ഞു. ചില പുരസ്‌കാരങ്ങള്‍ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്‌കാരങ്ങളില്‍ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു. വിറ്റ പുരസ്‌കാരത്തിന്റെ പൈസയെല്ലാം പാവപ്പെട്ടവര്‍ക്ക് നല്‍കി. വീട്ടില്‍ ഒരു കല്ലിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.