വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടകരയില്‍ നടന്ന പ്രകടനത്തില്‍ കെ.കെ രമ, അച്ചു ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്. ഷാഫി പറമ്പില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും, ഷാഫിയെ ഇരുകൈയ്യും നീട്ടി ജനങ്ങള്‍ ഷാഫിയെ സ്വീകരിക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. വന്‍ഭൂരിപക്ഷത്തോടെ ആയിരിക്കും ഷാഫി ജയിക്കുക എന്നും അച്ചുഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിന് സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. സ്ത്രീകളുടെ കൈകളില്‍ ഷാഫി പറമ്പിലിന്റെ കട്ട് ഔട്ടുകളാണ് ഉള്ളത്. ആവേശത്തെ നിയന്ത്രിക്കാന്‍ പോലും കഴിയുന്നില്ലെന്ന് കെ കെ രമ വ്യക്തമാക്കി. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. വലിയ വിജയം വടകരയില്‍ ഉണ്ടാകുമെന്ന് കെ കെ രമ പറഞ്ഞു. വലിയ രീതിയിലുള്ള യുഡിഎഫിന്റെ പ്രചരണ പരിപാടികള്‍ക്കാണ് വടകര സാക്ഷ്യം വഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.