Newsperseconds.com

കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

Capture

ന്യൂഡല്‍ഹി: വിവാദ മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കേസില്‍ കെജ്രിവാളിന്റെ അറസ്റ്റിനെത്തുടര്‍ന്ന് വിശ്വാസ്യത തകര്‍ന്നുവെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. എന്നാല്‍ വ്യക്തി താല്‍പര്യം ദേശീയ താല്‍പര്യത്തിന് കീഴിലായിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

സാമ്പത്തിക അഴിമതി ആരോപണ വിധേയനായ മുഖ്യമന്ത്രിയെ പബ്ലിക് ഓഫീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി നിവാസിയായ സുര്‍ജിത് സിംഗ് യാദവാണ് ഹര്‍ജി സമര്‍പ്പിച്ചത്.ഡല്‍ഹി മുഖ്യമന്ത്രിയായി ജയിലില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ എങ്ങനെയാണ് ഇഡി കസ്റ്റഡിയില്‍ നിന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാന്‍ നിര്‍ദേശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശമുണ്ടെന്നും ഹര്‍ജിയുമായി ഗവര്‍ണറെ സമീപിക്കുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

Share this Article

Leave a Comment