Newsperseconds.com

ഹാക്ക് ചെയ്യപ്പെട്ടത് കേരള പോലീസിന്റെ വിലപ്പെട്ട വിവരങ്ങള്‍

Untitled-1

തിരുവനന്തപുരം: കേരള പോലീസിന്റെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. പ്രധാന കംപ്യൂട്ടറുകളിലെയും പോലീസ് ആപ്ലിക്കേഷനുകളുടെയും യൂസര്‍നെയിം, പാസ്വേര്‍ഡുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പോലീസുകാരുടെയും കുറ്റവാളികളുടെയും പേരുവിവരങ്ങളടക്കം നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നത്. ഇതാദ്യമായാണ് സംസ്ഥാന പോലീസിനു നേരേ ഇത്ര വ്യാപകമായി സൈബര്‍ ആക്രമണമുണ്ടാകുന്നത്.

ഒക്ടോബര്‍ 23 നോ അതിനു മുന്നെയോ ആണ് കംപ്യൂട്ടറുകളടക്കം ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്ക് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് ഉള്‍പ്പെടെ കണ്ടുപിടിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെയായിട്ടില്ല. എല്ലാ ക്രിമിനലുകളുടെയും വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയല്‍ എ കോപ്പ്, പോല്‍ ആപ്പ് -ഐ ആപ്പ്‌സ് -സിസിടിഎന്‍എസ് എന്നീ പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളുടെ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിരിക്കുന്നത്.

 

Share this Article

Leave a Comment