Newsperseconds.com

തൃശ്ശൂര്‍പൂരം; നാളെയും മറ്റന്നാളും പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ്പ്; കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍

Capture

തൃശൂര്‍: തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. നാളെയും മറ്റന്നാളുമാണ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചത്. പൂരം ദിവസം വൈകീട്ട് മുതല്‍ പിറ്റേന്ന് രാവിലെ വരെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിയ്ക്കുന്നതാണ്.

സ്റ്റേഷനുകളിലേയ്ക്ക് എത്തുന്ന വഴികളില്‍ കൂടുതല്‍ വെളിച്ചവും പ്ലാറ്റുഫോമുകളില്‍ ആവശ്യത്തിന് കുടിവെള്ള സൗകര്യവും യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ്, ആര്‍പിഎഫ് സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണ്. യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ക്കായി പ്രത്യക ഹെല്‍പ്പ്‌ലൈനും ഉണ്ടായിരിക്കും.

Share this Article

Leave a Comment