ഗുവാഹത്തി: ഔട്ടര്‍ മണിപ്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് അസാധുവായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിങ് നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിംഗ് നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഉദ്ധരിച്ച് മണിപ്പൂര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ ഈ ആറ് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. വെടിവെയ്പ്പ്, ഭീഷണിപ്പെടുത്തല്‍, ഇവിഎം നശിപ്പിക്കല്‍, ബൂത്ത് പിടിച്ചെടുക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ക്ക് ശേഷം മണിപ്പൂരിലെ പതിനൊന്ന് ബൂത്തുകള്‍ ആദ്യഘട്ടത്തില്‍ തന്നെ റീപോളിംഗിന് പോയിരുന്നു.