Newsperseconds.com

‘ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാര്‍ട്ടി ലോക്‌സഭ സീറ്റ് നല്‍കി’; രാജി പ്രഖ്യാപിച്ച് ബിജെപി വക്താവ് സൂരജ് പാല്‍ അമു

Capture

ഗുരുഗ്രാം: ഗുജറാത്തിലെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെച്ചൊല്ലി കര്‍ണി സേനയുടെ അധ്യക്ഷന്‍ കൂടിയായ ഹരിയാന ബിജെപി വക്താവ് സൂരജ് പാല്‍ അമു പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാര്‍ട്ടി ലോക്‌സഭ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാള്‍ക്കാണ് ബിജെപി ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് രാജിക്കത്തിലുണ്ട്. കേന്ദ്രമന്ത്രി പര്‍ഷോത്തം രുപാലക്ക് രാജ്‌കോട്ട് ലോക്‌സഭ സീറ്റ് നല്‍കിയതിലാണ് അമുവിന്റെ പ്രതിഷേധം.

2018 ല്‍ പദ്മാവത് സിനിമക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നയാളാണ് സുരജ് പാല്‍ അമു. ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്. 2018 ലും സുരജ് പാല്‍ അമു പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നെങ്കിലും ഇത് പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. 1990-91 കാലത്ത് ബിജെപി യുവ മോര്‍ച്ചയുടെ സോഹ്ന ഡിവിഷണല്‍ പ്രസിഡന്റായിരുന്ന അമുവിന് പാര്‍ട്ടിയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. 1993-96 കാലത്ത് ഇദ്ദേഹം ബിജെപി യുവ മോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2018 മുതല്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന വക്താവാണ്.

Share this Article

Leave a Comment