Newsperseconds.com

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി നാളെ ചര്‍ച്ച; ഒത്തുതീര്‍പ്പിന് വിളിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

Capture

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി ഒത്തുതീര്‍പ്പിനായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നാളെ ചര്‍ച്ച. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.

പ്രതിഷേധം തുടങ്ങി 13 ദിവസത്തിനുശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ തിരുവനന്തപുരം മുട്ടത്തറയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സ്ത്രീകളും പുരുഷന്മാരും അടക്കം കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെ വലിയതുറ പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസ്.

 

 

 

 

 

 

Share this Article

Leave a Comment