തിരുവനന്തപുരം: കോവളത്ത് സ്‌കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. മഴ പെയ്തപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന സുശീല കുട നിവര്‍ത്തിയതില്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നാണ് മരണം. കോവളം ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ശക്തമായി മഴയില്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവര്‍ത്തി; തെറിച്ച് റോഡിലേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- Related News
- Latest News