കൊല്ലം: കൊല്ലത്ത് ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനു നേരെയാണ് ആക്രമണമുണ്ടായത്. ശാസ്താംനട സ്വദേശി ബിനുവാണ് (34) ആക്രമിച്ചത്.
ആശുപത്രിയിലെത്തിയ ബിനു ഒപിയില്‍ വരി നിന്നവരെ തള്ളി മാറ്റി ഡോക്ടറുടെ അടുക്കലേക്ക് ഓടിക്കയറി ദേഹത്ത് തുപ്പുകയും ആക്രമിക്കുകയുമായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി ബിനുവിനെ പിടികൂടുകയും ചിതറ പൊലീസിന് കൈമാറുകയും ചെയ്തു.