Newsperseconds.com

‘ഞാന്‍ അതിജീവിക്കും , പ്രാര്‍ത്ഥനകള്‍ വേണം’; സ്തനാര്‍ബുദ രോഗനിര്‍ണയം വെളിപ്പെടുത്തി ജനപ്രിയ നടി ഹിന ഖാന്‍

Hina

ജനപ്രിയ നടിയായ ഹിന ഖാന്‍ തന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെ അഭിസംബോധന ചെയ്യുകയും തനിക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ വാര്‍ത്ത പങ്കുവെച്ചതോടെ ഹിനയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ആശങ്കകളുയര്‍ത്തി. തന്നെക്കുറിച്ച് പ്രചരിച്ച കിംവദന്തികളെ കുറിച്ച് വ്യക്തമാക്കാമെന്നായിരുന്നു പോസ്റ്റ്. എന്നെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാവരുമായും പ്രധാനപ്പെട്ട ഒരു വാര്‍ത്ത പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സ്തനാര്‍ബുദം തേര്‍ഡ് സ്റ്റേജാണെന്ന് കണ്ടെത്തി. ഈ രോഗത്തെ അതി ജീവിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. വെല്ലുവിളികളോട് പോരാടി അതിജീവിക്കാന്‍ ഞാന്‍ തയ്യാറാണ്.

ഈ സമയത്ത് നിങ്ങളില്‍ നിന്ന് പരിഗണനയും സ്വകാര്യതയും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തെയും അനുഗ്രഹത്തെയും ഏറെ വിലമതിക്കുന്നു. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കഥകളും പിന്തുണാ നിര്‍ദ്ദേശങ്ങളും പങ്കുവെക്കുകയാണെങ്കില്‍ ഈ യാത്രയില്‍ എനിക്ക് ഉപകാരപ്പെടും. ഞാന്‍ എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സര്‍വ്വശക്തന്റെ കൃപയാല്‍ ഈ വെല്ലുവിളിയോട് പോരാടും. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും സ്‌നേഹവും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഹിനാ ഖാന്റെ പോസ്റ്റിലൂടെ അറിയിച്ചു.

ജനപ്രിയ ടെലിവിഷന്‍ ഷോ ആയ ‘യേ രിഷ്താ ക്യാ കെഹ്ലതാ ഹേ’യില്‍ ‘അക്ഷര’ എന്ന കഥാപാത്രമായി അഭിനയിച്ച് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇഷ്ടതാരമായി മാറി. ‘കസൗട്ടി സിന്ദഗി കേ സീസണ്‍ രണ്ടിന്റെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ‘കൊമോലിക’ എന്ന പേരില്‍ പ്രതിനായികയായാണ് അഭിനയിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഹിനാ ഖാന്‍ ഷോയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Share this Article

Leave a Comment