Newsperseconds.com

നടി മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

Meera

നടി മീരാ നന്ദന്‍ ഇന്ന് ഗുരുവായൂരില്‍ വിവാഹിതയായി. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഗുരുവായൂരില്‍ വെച്ച് വിവാഹം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരന്‍. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. നിശ്ചയത്തിന്റെ ഫോട്ടോസും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ താരം പങ്കുവെച്ചിരുന്നു. അതോടൊപ്പം തന്നെ ഇരുവരുടേയും വീഡിയോകളെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്.

ചുരുക്കം സിനിമകളിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീരാ നന്ദന്‍. അവതാരകയായി കരിയര്‍ തുടങ്ങിയ മീര നന്ദന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. മുല്ല എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ മീര ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിന്റെ ടേസ്റ്റ് ബഡ്സിന്റെ പരസ്യത്തിലായിരുന്നു മീര ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 2007-ല്‍, ഏഷ്യാനെറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായി ഓഡിഷന്‍ നടത്തിയെങ്കിലും പ്രോഗ്രാമിന്റെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ടു. അമൃത ടിവിയിലും ജീവന്‍ ടിവിയിലും ടെലിവിഷന്‍ പ്രോഗ്രാമുകള്‍ അവതാരകയായി പ്രവര്‍ത്തിച്ചു. മുല്ല എന്ന സിനിമയ്ക്ക് ശേഷം നിരവധി മലയാളം തമിഴ് സിനിമകളില്‍ മീര അഭിനയിച്ചു.

അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share this Article

Leave a Comment