Newsperseconds.com

മലയാള സിനിമയില്‍ പുതിയ സംഘടനയ്ക്ക് നീക്കം; രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി

Untitled 1

കൊച്ചി: ഹേമ കമ്മീഷന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മലയാള സിനിമയില്‍ പുതിയ സംഘടനയ്ക്ക് നീക്കം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപപ്പെടുന്നത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നീക്കം. രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി.

ഇതോടൊപ്പം പുത്തന്‍ സിനിമ സംസ്‌കാരം രൂപപ്പെടുത്താന്‍ ലക്ഷ്യം വെക്കുന്നു എന്നും വിശദീകരിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി എന്നിവയ്കകു വേണ്ടി നിലകൊള്ളും, പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലയില്‍ മുന്നോട്ട് ഇറങ്ങണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Share this Article

Leave a Comment