Newsperseconds.com

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഗുരുതര ചികിത്സാപിഴവ്; പത്തു വയസ്സുകാരന്റെ ഞരമ്പ് മുറിഞ്ഞു; പരാതിയുമായി കുടുംബം

Untitled 1

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്. പത്തു വയസുകാരന്റെ കാലിലെ ഞരമ്പ് ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ മുറിക്കുകയായിരുന്നു. കാസര്‍കോട് പുല്ലൂര്‍ പെരളത്തെ അശോകന്റെ മകന്‍ ആദിനാഥാണ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയത്.

ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. അബദ്ധത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ഡോക്ടര്‍ തന്നെ കുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ചികിത്സാച്ചെലവ് പരിഹരിക്കാമെന്ന് പറഞ്ഞ ഡോക്ടര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച് കുടുംബം ഡിഎംഒക്ക് പരാതി നല്‍കിയിരുന്നു.

Share this Article

Leave a Comment