Newsperseconds.com

ഹരിയാനയില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഒക്ടോബര്‍ 17 ന്; ചടങ്ങില്‍ പ്രധാന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുക്കും

Untitled 1

ചണ്ഡിഗഡ്: ഹരിയാനയില്‍ നയാബ് സിംഗ് സൈനി ഒക്ടോബര്‍ 17 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പഞ്ച്കുല സെക്ടര്‍ അഞ്ചിലെ ദസറ ഗ്രൗണ്ടില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുക്കും. നേരത്തെ പതിനഞ്ചിന് സത്യപ്രതിജ്ഞ എന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ സൗകാര്യര്‍ഥം പതിനേഴിലേക്ക് മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി ഹരിയാനയില്‍ ഹാട്രിക് വിജയമാണ് ബിജെപി നേടിയത്. വിജയത്തിന് പിന്നാലെ, ഡല്‍ഹിയിലെത്തി സൈനി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിര്‍ന്ന ബിജെപി നേതാക്കളെയും കണ്ടിരുന്നു. ഹരിയാനയിലെ പത്ത്‌വര്‍ഷത്തെ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സൈനിയുടെ വരവോടെ കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 90 അംഗസഭയില്‍ 48 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്.

Share this Article

Leave a Comment